KTU VC:കെ ടി യു വി സി നിയമനം;സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കെ ടി യു വി സി സിസാ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വി സിയായി സിസാ തോമസിന് തുടരാമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ്. കാലതാമസം കൂടാതെ സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സെലക്ഷന്‍ കമ്മിറ്റിയെ ഉടന്‍ നിയോഗിക്കണം. യുജിസിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണം. പുതിയ വൈസ് ചാന്‍സലറെ 2-3 മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് പ്രധാനമെന്നും കോടതി വിലയിരുത്തി.താത്കാലിക വൈസ് ചാന്‍സലറുടെ ചുമതലയുള്ള സിസാ തോമസ് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നില്ലെങ്കില്‍ സിസയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഉടനെ നടപടി കൈക്കൊള്ളാന്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here