വിജയം പൊരുതി നേടി സെനഗല്‍; ഖത്തറിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ്; പ്രീ ക്വാര്‍ട്ടറില്‍

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് സെനഗലും നെതര്‍ലന്‍ഡ്സും പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വിജയം അനിവാര്യമായ സെനഗല്‍, ഇക്വഡോറിനെ (2-1) ആണ് തളച്ചത്. ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളിന് തോല്‍പിച്ചാണ് (2-0) നെതര്‍ലന്‍ഡ്സ് അവസാന പതിനാറില്‍ സ്ഥാനംപിടിച്ചത്.

ഇതോടെ രണ്ട് ജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റോടെ ഡച്ചുകാര്‍ ഗ്രൂപ്പ് ‘എ’യില്‍ ഒന്നാമതെത്തി. രണ്ട് ജയവും ഒരു തോല്‍വിയും അടക്കം ആറ്പോയിന്റോടെ സെനെഗല്‍ രണ്ടാമതായി. നാല് പോയിന്റ്നേടിയ ഇക്വഡോര്‍ മൂന്നാം സ്ഥാനത്തൊതുങ്ങി.

ഇസ്മയില സാര്‍ (44), കാലിഡു കൂലിബാലി (70) എന്നിവരാണ് സെനഗലിനായി ഗോള്‍ നേടിയത്. ഇക്വഡോറിന്റെ ഗോള്‍ മോയ്സ് കയ്‌സെഡോ (67) നേടി. ഇക്വഡോര്‍ സമനിലഗോള്‍ കണ്ടെത്തി വെറും മൂന്നു മിനിറ്റിനുള്ളില്‍ തിരിച്ചടിച്ചാണ് സെനഗല്‍ കരുത്ത് കാട്ടിയത്. കോഡി ഗാപ്കോയും ഫ്രെംഗി ഡി യോങുമാണ് നെതര്‍ലാന്‍ഡ്സിനായി ഗോളടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News