ADVERTISEMENT
സുപ്രീംകോടതി കൊളീജിയത്തോട് യുദ്ധം പ്രഖ്യാപിച്ച് കേന്ദ്രം. ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനകാര്യത്തില്‍ കൊളീജിയം അയച്ച 19 പേരുകൾ തിരിച്ചയച്ചുകൊണ്ടാണ് സുപ്രീംകോടതിയുമായി തുറന്ന പോരിന് കേന്ദ്രസർക്കാര്‍ തയ്യാറായിരിക്കുന്നത്. മടക്കിയവയിൽ കൊളീജിയം രണ്ടാമതും ശുപാർശ ചെയ്ത 10 പേരുകൾ കൂടി ഉൾപ്പെടുന്നു. രണ്ടാമതും ശുപാർശ ചെയ്‌താൽ അംഗീകരിക്കുക എന്ന കീഴ്‌വഴക്കമാണ് കേന്ദ്രം ഇതോടെ ലംഘിച്ചിരിക്കുന്നത്.
കൊളീജിയം ശുപാർശകളിൽ കേന്ദ്രം അടയിരിക്കുന്നത് നിയമസംവിധാനത്തെ സ്‌തംഭിപ്പിച്ചെന്ന സുപ്രീംകോടതി വിമർശത്തിന് പിന്നാലെയാണ് നടപടി. കൊളീജിയത്തിന്റെ അന്തസ്സ് ഇടിക്കുന്ന പ്രസ്താവനയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അടുത്തിടെ പരസ്യമായി രംഗത്തെത്തിയിരുന്നു.
കൊളീജിയം സംവിധാനത്തിന് വിശ്വാസ്യത ഇല്ലെന്നും ജഡ്‌ജി നിയമനങ്ങൾ സർക്കാർ നടത്തുന്നതാണ് ഉചിതമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. എല്ലാ ഭരണഘടനാ സംവിധാനങ്ങൾക്കുമുള്ള പോരായ്‌മകൾ കൊളീജിയത്തിനും ഉണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രതികരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.