സഹപാഠികൾ ചേർന്ന് 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു; വീഡിയോ പകർത്തി

ഹൈദരാബാദിൽ 17 വയസുകാരിയെ സഹപാഠികൾ കൂട്ട ബലാത്സംഗത്തിനിരയാക്കി. രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയം പെൺകുട്ടിയുടെ വീട്ടിൽക്കയറി ഇവർ പീഡിപ്പിക്കുകയായിരിന്നു.
ലൈംഗികാതിക്രമം മൊബൈലിൽ പകർത്തിയ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. പിന്നീട് പ്രതികൾ വീഡിയോ വാട്ട്‌സ്ആപ്പിൽ ഷെയർ ചെയ്തു.

ഇതോടെയാണ് പെൺകുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചത്. ഇവർ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹൈദരാബാദിലെ ഹയത്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ അഞ്ച് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായും പൊലീസ് കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News