പാറശ്ശാല ഷാരോണ്‍ കൊലക്കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ആണ്‍സുഹൃത്തിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുഖ്യ പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു അമ്മാവന്‍ നിര്‍മ്മല്‍കുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷയുണ് തള്ളിയത്.

ജാമ്യം നിരസിച്ച നെയ്യാറ്റിന്‍കര കോടതിയുടെ നടപടി ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

കൊലപാതകത്തിന്റെ ആസൂത്രണത്തിലും തെളിവ് നശിപ്പിച്ചതിലും ഇരുവര്‍ക്കും പങ്കുള്ളതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പോലീസ് വാദം പരിഗണിച്ച് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News