ADVERTISEMENT
അധിനിവേശ വെസ്റ്റ്ബാങ്കിൽ രണ്ടിടത്തായി ഇസ്രായേൽ നടത്തിയ വെടിവയ്പിൽ 3 പലസ്തീൻ സഹോദരങ്ങൾ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ ഹെബ്രോണിൽ ഇസ്രായേൽ സൈന്യവും നാട്ടുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്.
മുഫിദ് ഖാലിൽ (44), സഹോദരന്മാരായ ജവാദ് (22), ദാഫ് റിമാവി (21) എന്നിവരാണ് കൊല്ലപ്പെട്ടത്. 9 പേർ പരുക്കുകളോടെ ആശുപത്രിയിലാണ്. അതേസമയം, സൈനിക വാഹനങ്ങൾക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം നടന്നതായി ഇസ്രായേൽ ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.