SC: ജഡ്ജിമാരുടെ എണ്ണം ഇരട്ടിയാക്കുന്നത് ഫയല്‍ കെട്ടിക്കിടക്കില്‍ നേരിടാനുള്ള പരിഹാരമല്ല|Supreme Court

കൊളീജിയം സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസം സംബന്ധിച്ച എക്സിക്യൂട്ടീവ്-ജുഡീഷ്യറി തര്‍ക്കങ്ങള്‍ക്കിടയില്‍, തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ കോടതികളിലെയും ജഡ്ജിമാരുടെ അംഗീകൃത അംഗസംഖ്യ ഇരട്ടിയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു.

നിലവിലുള്ള ഒഴിവുകള്‍ തന്നെ വലിയ വെല്ലുവിളിയാണെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളി. ‘ജഡ്ജിമാരുടെ എണ്ണം കൂട്ടിയാല്‍ മാത്രം പെന്‍ഡന്‍സിക്ക് പരിഹാരമല്ല’ സിജെഐ ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും കോടതി ചോദിച്ചു.

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 69,781 ആണ്. ഹൈക്കോടതികളില്‍ 59.6 ലക്ഷവും ജില്ലാ കോടതികളില്‍ 4.3 കോടിയുമാണ്. നവംബര്‍ 1 വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയിലെ ത്രിതല നീതി വിതരണ സംവിധാനത്തില്‍ ഏകദേശം അഞ്ച് കോടി കേസുകള്‍ കെട്ടിക്കിടക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News