പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നത് വൈകും: അമിത് ഷാ

പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നത് വൈകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ. ചട്ടങ്ങൾ രൂപീകരിക്കാൻ കുറച്ച് സമയംകൂടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽകോഡ് കൊണ്ടുവരാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും സംസ്ഥാന, കേന്ദ്ര സർക്കാരുടെ പരിധിയിൽ ഒരുപോലെ വരുന്ന വിഷയമാണ് ഇതെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ പേരിലെന്നും നിരവധി രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

എയിംസ് സെർവർ ഹാക്കിങ്; ആശങ്കയിൽ രോഗികൾ

എയിംസിലെ സെർവർ ഹാക്ക് ചെയ്യപ്പെട്ടതോടെ ആശങ്കയിലായി രോഗികൾ. ഇവരുടെ വിവിധ പരിശോധനകളുടെ ഫലം പൂർണമായി നഷ്ടപ്പെട്ടെന്നാണ് വിവരം. ഇതോടെ ഒട്ടേറെപ്പേരുടെ തുടർ ചികിത്സയും പ്രതിസന്ധിയിലായി. റാൻസംവെയർ ആക്രമണമുണ്ടായി ഏഴാം ദിവസമായിട്ടും പ്രശ്നം പരിഹരിക്കാനായിട്ടില്ല.

ഹാക്ക് ചെയ്തവർ 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി പ്രതിഫലമായി ആവശ്യപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം പൊലീസോ എയിംസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. 4 കോടിയോളം രോഗികളുടെ വിവരങ്ങൾ ഉൾപ്പെടുന്ന സെർവർ കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം പുറത്ത് വന്നത്. ആശുപത്രി അധികൃതർ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്.

ഹാക്കിംഗിൽ നിർണായക വിവരങ്ങൾ ചോർന്നു എന്ന ആശങ്ക ഉയരുകയാണ്. ഏകദേശം നാലുകോടിയിലധികം രോഗികളുടെ ചികിത്സ വിവരങ്ങൾ ചോർന്നു എന്നാണ് പ്രാഥമിക കണക്കുകൾ. രോഗികളുടെ വിവരങ്ങളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ഡോ. മൻമോഹൻ സിംഗ് അടക്കമുള്ള വിവിഐപികളും ഉൾപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News