ഗൊദാർദിനും ജോൺപോളിനും രാജ്യാന്തര ചലച്ചിത്രമേളയിൽ ആദരം

അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാർദ് ,ജാപ്പനീസ് സംവിധായകൻ മസഹിറോ കൊബായാ ഷി , മലയാളികളായ ജോൺപോൾ , ടി പി രാജീവൻ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്രമേള ആദരമർപ്പിക്കും. മലയാളികളുടെ പ്രിയതാരമായിരുന്ന പ്രതാപ് പോത്തൻ, നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രൻ ,സംവിധായകൻ ജി. എസ് പണിക്കർ ,ഛായാഗ്രാഹകൻ പപ്പു എന്നിവർ ഉൾപ്പടെ എട്ടു ചലച്ചിത്ര പ്രവർത്തകരുടെ സ്മരണയ്ക്കായ് എട്ടു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും .

ഹോളിവുഡ് സിനിമകളിലെ പ്രചോദനം ഉൾക്കൊണ്ട് രണ്ടു ചെറുപ്പക്കാർ നടത്തുന്ന കവർച്ച പ്രമേയമാക്കിയ ഗൊദാർദ് ചിത്രം ബാൻഡ് ഓഫ് ഔട്ട്സൈഡേഴ്സ് ,മസഹിറോ കൊബായാഷി ചിത്രം ലിയർ ഓൺ ദി ഷോർ
പ്രതാപ് പോത്തൻ അഭിനയിച്ച കാഫിർ ,അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച ഭരതൻ ചിത്രം വൈശാലി, ജോൺപോൾ ആദ്യമായി തിരക്കഥയെഴുതിയ ചാമരം,പപ്പു ഛായാ ഗ്രാഹകനായ രാജീവ് രവിചിത്രം ഞാൻ സ്റ്റീവ് ലോപ്പസ്‌ ,ജി. എസ് പണിക്കർ ഒരുക്കിയ ഏകാകിനി എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

കഥാകൃത്തായ ടി പി രാജീവന്റെ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതത്തിന്റെ കഥ എന്ന ചിത്രവും ഹോമേജ് വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News