അമ്മയേയും കുഞ്ഞിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടിയില്‍ അമ്മയേയും കുഞ്ഞിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 10.30നാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അമ്മയെയും കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല. പാളം മുറിച്ചുകടക്കടക്കവെയായിരുന്നു അപകടമെന്നാണ് സൂചന.

ഇസ്രായേൽ വെടിവയ്പ്പ്: 3 പലസ്തീൻ സഹോദരങ്ങള്‍ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ്ബാങ്കിൽ രണ്ടിടത്തായി ഇസ്രായേൽ നടത്തിയ വെടിവയ്പിൽ 3 പലസ്തീൻ സഹോദരങ്ങൾ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ ഹെബ്രോണിൽ ഇസ്രായേൽ സൈന്യവും നാട്ടുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്.

മുഫിദ് ഖാലിൽ (44), സഹോദരന്മാരായ ജവാദ് (22), ദാഫ് റിമാവി (21) എന്നിവരാണ് കൊല്ലപ്പെട്ടത്. 9 പേർ പരുക്കുകളോടെ ആശുപത്രിയിലാണ്. അതേസമയം, സൈനിക വാഹനങ്ങൾക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം നടന്നതായി ഇസ്രായേൽ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News