സംസ്ഥാന ക്ഷേത്രകലാ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷേത്രകലാ അക്കാദമിയുടെ 2022 ലെ സംസ്ഥാന ക്ഷേത്രകലാ പുരസ്‌ക്കാരങ്ങള്‍ക്ക് പരിഗണിക്കാനായി അപേക്ഷകള്‍ ക്ഷണിച്ചു. ദാരുശില്‍പം, ലോഹശില്‍പം, ശിലാശില്‍പം, ചെങ്കല്‍ശില്‍പം, യക്ഷഗാനം, മോഹിനിയാട്ടം, ചുമര്‍ചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി, കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, തുള്ളല്‍, ക്ഷേത്രവാദ്യം, സോപാനസംഗീതം, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, പാഠകം, നങ്ങ്യാര്‍കൂത്ത്, ശാസ്ത്രീയസംഗീതം, അക്ഷരശ്ലോകം, ക്ഷേത്രവൈജ്ഞാനിക സാഹിത്യം, ബ്രാഹ്മണിപ്പാട്ട്, തിരുവലങ്കാര മാലകെട്ടല്‍, തോല്‍പ്പാവക്കൂത്ത് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക.

ക്ഷേത്രവൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ 2021 , 2022 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികള്‍ (ഗ്രന്ഥകാരന്‍മാര്‍ക്കോ പ്രസാധകര്‍ക്കോ അയക്കാവുന്നതാണ്) അപേക്ഷയോടൊപ്പം നല്‍കണം. തിരഞ്ഞെടുക്കപ്പെട്ട ക്ഷേത്രകലകളിലെ മികച്ച സംഭാവന പരിഗണിച്ച് ഗുരുപൂജ പുരസ്‌ക്കാരം, ക്ഷേത്രകലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ക്ഷേത്രകലശ്രീ പുരസ്‌ക്കാരം, ക്ഷേതകലാ ഫെലോഷിപ്പ് എന്നിവകളും നല്‍കുന്നതാണ്. വിവിധ ക്ഷേത്രകലകളില്‍ പ്രാവീണ്യം തെളിയിച്ചു കൊണ്‍ിരിക്കുന്ന 2023 ജനുവരി 1 ന് 40 വയസ് തികയാത്ത വിവിധ രംഗങ്ങളിലുള്ള യുവ ക്ഷേത്രകലാകാരന്‍മാരില്‍ നിന്ന് യുവപ്രതിഭാപുരസ്‌ക്കാരത്തിനും അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷാ ഫോറം www.kshethrakalaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറവും ഏറ്റവും പതിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോസ്, മറ്റ് ബന്ധപ്പെട്ട രേഖകളും സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി.ഒ, കണ്ണൂര്‍ – 670303 എന്ന വിലാസത്തില്‍ 2022 ഡിസംബര്‍ 31 ന് വൈകുന്നേരം 4 മണിക്കകം ഓഫീസില്‍ എത്തുന്ന നിലയില്‍ അയക്കേണ്‍താണ്.
ഫോണ്‍: 04972986030, 9847913669

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News