Supreme Court: നീതിതേടി ബിൽക്കിസ് ബാനു സുപ്രീംകോടതിയിൽ

ബലാത്സംഗക്കേസിലെ 11പ്രതികളെ വിട്ടയച്ച സംഭവത്തിൽ നീതിതേടി ബിൽക്കിസ് ബാനു നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചു. പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ സിപിഐഎം നേതാവ് സുഭാഷിണി അലിയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. രണ്ട് ഹർജികളും ഒരുമിച്ച് കേൾക്കാനാകുമോ എന്നും ഒരേ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കാനാകുമോ എന്നും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്തിലെ ദഹോദ് ജില്ലയിലുണ്ടായ വര്‍ഗീയ ആക്രമണത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ് ബാനു. ഗര്‍ഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അക്രമികളുടെ തേര്‍വാഴ്ചയില്‍ കൊല്ലപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here