മലബാർ സിമന്റ്സിലെ ശശീന്ദ്രന്റെയും മക്കളുടെയും മരണം: തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

മലബാർ സിമൻ്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രൻ്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സി ബി ഐ ഡയറക്ടർക്കാണ് കോടതി നിർദേശം നൽകിയത്. കൊലപാതക സാധ്യതയടക്കം എല്ലാ ആരോപണങ്ങളും പരിശോധിക്കണം. മക്കളെ കൊലപ്പെടുത്തി ശശീന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സി ബി ഐ യുടെ കണ്ടെത്തൽ.

എന്നാൽ തുടരന്വേഷണം നടത്തണമെന്നും ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ സംഘം രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്. 4 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനും പുതിയ കുറ്റപത്രം നൽകാനും കോടതി നിർദേശം നൽകി. തുടരന്വേഷണം വേണ്ടെന്ന സി ജെ എം കോടതി ഉത്തരവ് ഹൈക്കോടതി തള്ളി. സി ജെ എം കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News