ADVERTISEMENT
വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനത്തിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ബോര്‍ഡ് അംഗീകാരം നല്‍കി. ലയനം 2024 ഓടെ പൂര്‍ത്തിയാകും.
ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയര്‍ ഇന്ത്യ മാറും.
ലയനത്തിന്റെ ഭാഗമായി 250 ദശലക്ഷം ഡോളര്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ എയര്‍ ഇന്ത്യയില്‍ 25.1% ഓഹരി സിംഗപ്പുര്‍ എയര്‍ലൈന്‍സിന് ഉണ്ടാകും. വിസ്താര 2013ലാണ് സ്ഥാപിതമായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.