ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം;മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി. അമ്മയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ടാണ് പ്രതി കൊന്നതെന്ന് പോലീസ് കണ്ടെത്തി. കേസില്‍ വഴിത്തിരിവായത് ക്രൈബ്രാഞ്ച് നടത്തിയ സമഗ്ര അന്വേഷണം. ആദ്യഘട്ടത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.

കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. 11 വര്‍ഷം മുമ്പ് വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതി. ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച മാറനല്ലൂര്‍ പോലീസ് വീഴ്ച വരുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അവസാനം ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണം വഴിത്തിരിവായി. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിദ്യയുമായി അടുപ്പത്തിലായ മാഹീന്‍ കണ്ണ് കുട്ടിയായ ശേഷം ബന്ധം ഒഴിവാക്കാന്‍ നിശ്ചയിച്ചു.ഇതിനുശേഷം 2011 ആഗസ്ത് 18-ന്മാഹിന്‍ കണ്ണ് വിദ്യയെയും കുഞ്ഞിനെയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

മാഹിന്‍കണ്ണിന്റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി. വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിന്‍കണ്ണ് പൊലീസിന് നല്‍കിയ മൊഴി. കുളച്ചലില്‍ നിന്ന് കിട്ടിയ വിദ്യയുടെയും മകള്‍ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പൊലീസ് സംസ്‌കരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനില്‍ നിന്ന് അന്വേഷണ സംഘം കേസ് രേഖകള്‍ ശേഖരിച്ചു. ആദ്യഘട്ടത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here