മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിൻ (96) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിയാങ് സെമിൻ ബുധാനാഴ്‌ച ഉച്ചയ്‌ക്ക് 12.13 ഓടെയാണ് മരിച്ചതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്‌തു.
1993 മുതൽ 2003 വരെ ചൈനയുടെ പ്രസിഡന്റായിരുന്നു. 1989 മുതൽ 2002 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും 1989 മുതൽ 2004 വരെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായും സേവനമനുഷ്‌ഠിച്ചു.
ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ ജിയാങ് സെമിന്‍ രണ്ടു പതിറ്റാണ്ടുകാലം രാജ്യത്തെ നയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here