ADVERTISEMENT
205 കിലോ സവാള വിറ്റ കര്‍ഷകന് ലഭിച്ചത് വെറും എട്ട് രൂപ മുപ്പത്തിയാറ് പൈസ മാത്രം. കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍ നിന്നുള്ള കര്‍ഷകനാണ് ഈ ദുരനുഭവമുണ്ടായത്. കര്‍ഷകന് ലഭിച്ച രസീത് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടികളാണ് ഇതിന് കാരണമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
കര്‍ണാടകയിലെ ഒരു കര്‍ഷകന്റെ മാത്രം അവസ്ഥയല്ല ഇത്. യശ്വന്ത്പൂര്‍ മാര്‍ക്കറ്റില്‍ ജില്ലയിലെ എല്ലാ സവാള കര്‍ഷകരുടെയും സ്ഥിതി ഇത് തന്നെയാണ്. പത്ത് രൂപയില്‍ താഴെ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. സവാള വിറ്റഴിക്കുന്നതിനായി 416 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് കര്‍ഷകര്‍ ഗഡഗില്‍ നിന്ന് ബംഗളൂരുവില്‍ എത്തുന്നത്.
205 കിലോ സവാള മാര്‍ക്കറ്റില്‍ വിറ്റിട്ട് കര്‍ഷകന് ആകെ ലഭിച്ചത് 400 രൂപ മാത്രമാണ്. ഇതില്‍ ചരക്ക് കൂലിയായി 377 രൂപയും ചുമട്ട് കൂലിയായി
24 രൂപയും കുറച്ചു. കര്‍ഷകന് ഇതോടെ കൈയില്‍ കിട്ടിയത് വെറും എട്ടുരൂപയും മുപ്പത്തിയാറ് പൈസയും മാത്രമാണ്.
ബംഗളൂരു മാര്‍ക്കറ്റില്‍ 212 കിലോ സവാളയുമായെത്തിയ മറ്റൊരു കര്‍ഷകന് ലഭിച്ചത് വെറും ആയിരം രൂപയാണ്. ഇതില്‍ പോര്‍ട്ടര്‍ പോര്‍ട്ടര്‍ കമ്മീഷനും, ട്രാന്‍സ്പോര്‍ട്ട് ചാര്‍ജും, ഹമാലി ചാര്‍ജും ഒക്കെ കഴിച്ച് കിട്ടിയത് 10 രൂപ മാത്രമാണെന്നും കര്‍ഷകര്‍ പറയുന്നു. ആവശ്യത്തിന് മഴ ലഭിച്ചതിനാല്‍ കര്‍ഷകര്‍ക്ക് ഇത്തവണ മികച്ച വിളവ് ലഭിച്ചിരുന്നു. എന്നാല്‍ സവാളയുടെ വിലത്തകര്‍ച്ച കര്‍ഷകരുടെ ജനജീവിതം ദുസ്സഹമാക്കിയെന്ന് ഗ്രാമവാസികള്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.