ADVERTISEMENT
കാസർകോഡ് പോക്സോ കേസിൽ ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവ്. ബധിരയും മൂകയുമായ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ ഉപ്പള സ്വദേശി സുരേഷിനെയാണ് കാസർകോഡ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെപ്തംബർ 9 നും 22 നും വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ ഉപ്പള മണി മുണ്ട ശാരദാ നഗറിലെ വീട്ടിലെത്തിയ സുരേഷ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബധിരയും മൂകയുമായ പെൺകുട്ടിയെ കൈകാലുകൾ കെട്ടിയിട്ടാണ് പീഡനത്തിനിരയാക്കിയത്. അഡീഷണൽ ജില്ലാ സെഷൻസ് കോടതി 1 പ്രതിക്ക് മൂന്ന് പോക്സോ വകുപ്പുകളിലും ജീവപര്യന്തം തടവും ഐ പി സി 450 വകുപ്പ് പ്രകാരം 10 വർഷം തടവും ശിക്ഷ വിധിച്ചു.. നാല് വകുപ്പുകളിലുമായി 4 ലക്ഷം രൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും 2 വർഷം വീതം 8 വർഷം അധിക തടവ് അനുഭവിക്കണം. പെൺകുട്ടിയുടെ പുനരധിവാസത്തിന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു… പ്രോസിക്യൂഷന് വേണ്ടി
അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായയാണ് ഹാജരായത്.
പ്രതി സജീവ ബി ജെ പി പ്രവർത്തകനാണ്. പ്രതിയെ രക്ഷിക്കാൻ ബി ജെ പി നേതാക്കളുടെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു.
25 സാക്ഷികളെ വിസ്തരിച്ച കേസിൽ കോടതി 31 രേഖകളും 6 തൊണ്ടി മുതലും പരിശോധിച്ചാണ് ശിക്ഷ വിധിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.