ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന് മാത്രമേ സര്‍ഗാല്‍ത്മകമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയൂ ; എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന് മാത്രമേ സര്‍ഗാല്‍ത്മകമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയൂ.കലാലയങ്ങളില്‍ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തുടച്ചു മാറ്റി ജനാധിപത്യം പുനഃസ്ഥപിക്കുന്നവര്‍ കലാലയ യൂണിയനില്‍ എത്തുന്നതാണ് മികച്ച നിലവാരത്തില്‍ കോളേജുകള്‍ ഉയരാന്‍ കാരണമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ രൂപീകരണത്തിന് 100 വയസ് ആകുന്ന 2025ല്‍ ഹിന്ദുരാഷ്ടം സ്ഥാപിക്കുമെന്ന് ആര്‍എസ്എസ് പറയുന്നു.
2024ല്‍ മൂന്നാമതും ബിജെപി വിജയിച്ചാല്‍ ആര്‍എസ്എസ് അജണ്ട നടപ്പാകക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഇതിനെതിര പോരാടാന്‍ എല്ലാവരും ജനാധിപത്യത്തില്‍ അടിയുറച്ച് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here