ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ് ; സ്പീക്കർ എ എൻ ഷംസീർ

ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ് എന്ന് സ്പീക്കർ എ എൻ ഷംസീർ . നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷ . കഴിഞ്ഞ സമ്മേളനത്തിൽ 12 ബില്ലുകൾ പാസാക്കി . ഈ സമ്മേളനത്തിൽ പാസ്സാക്കേണ്ട ബില്ലുകൾ ഏതെന്ന് കാര്യോപദേശക സമിതി തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു .

ഗവർണറുമായുള്ള പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ എന്നും ഒപ്പ് വയ്ക്കുക എന്നത് ഭരണഘടനാ ചുമതല ആണ് നയപ്രഖ്യാപനം ഒഴിവാകുമോ എന്ന് തനിക്ക് അറിയില്ല , അക്കാര്യങ്ങൾ സർക്കാർ തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഡിസംബർ 15 വരെയാണ് സമ്മേളനം ചേരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News