ADVERTISEMENT
തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും യുവാവിന്റെ കയ്യേറ്റം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കടന്നുപിടിക്കുകയായിരുന്നു. കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാര ലൈനിലായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ശനിയാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആള്‍ കുട്ടികള്‍ക്ക് സമീപം വാഹനം നിര്‍ത്തുകയും കയറിപ്പിടിക്കുകയുമായിരുന്നു. അന്ന് തന്നെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചില്ല.
കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി പ്രതിക്ക് പിന്നാലെ ഓടിയെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസാണ് സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.