മന്ത്രി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശം ; ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീൻ അതിരൂപതയും

മന്ത്രി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് .
പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായത് ആണെന്നും പരാമർശം നാക്ക് പിഴവായി സംഭവിച്ചത് ആണ് ,സമുദായങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കിയത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു .

പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായത് എന്നും പരാമർശം പിൻ‌വലിക്കുന്നു എന്നും ലത്തീൻ അതിരൂപത പറഞ്ഞു .

ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കണം എന്നും അതിരൂപത അഭ്യർത്ഥിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here