പ്രൊഫസര്‍ പി.നാരാണമേനോന് വിട… മൃതദേഹം തൃശൂർ മെഡിക്കൽകോളേജിന് കൈമാറും

ഭാഷാപണ്ഡിതനും, കേരളവര്‍മ്മ കോളേജിലെ മലയാളം വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസര്‍ പി.നാരായണമേനോന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജ്യമായ അസുഖങ്ങളെ തുടര്‍ന്ന് രാത്രി 8.15ഓടെ ഗുരുവായൂര്‍ അരിയന്നൂരിലെ വീട്ടിലായായിരുന്നു അന്ത്യം. സാഹിത്യ അക്കാദമി പ്രസിദ്ധികരിച്ച വ്യാകരണ പാഠങ്ങൾ ആദ്യസമാഹാരമാണ്. 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികദേഹം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറും.
ഭാര്യ- ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ ചന്ദ്രമണി. മകന്‍- ഹരീഷ് .മരുമകള്‍ പ്രിയ ഹരീഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News