പ്രീക്വാർട്ടറിൽ പ്രവേശിച്ച് അർജന്റീന

അർജന്റീന ലോകകപ്പ് പ്രീ ക്വാർട്ടറിൽ. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായിട്ടാണ് മെസ്സിയും സംഘവും രണ്ടാം റൗണ്ടിൽ കടന്നത്. തോറ്റെങ്കിലും ഗോൾ ശരാശരിയിൽ മെക്സിക്കോയെ മറികടന്ന് പോളണ്ടും പ്രീ ക്വാർട്ടറിൽ കടന്നു.

അലെക്സിസ് മാക് അലിസ്റ്റർ (47), ജുലിയൻ അൽവാരെസ് (67) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. തുടക്കം മുതൽ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയിൽ അര്‍ജന്റീനയെ തടഞ്ഞു നിര്‍ത്തിയെങ്കിലും രണ്ടാം പകുതിയിൽ അർജന്റീന ഗംഭീര തിരിച്ചുവരവു നടത്തി. പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനിടെയും ആദ്യ പകുതിയിൽ മെസ്സി പെനല്‍റ്റി പാഴാക്കിയത് അർജന്റീന ആരാധകർക്കു നിരാശയായി.

രണ്ടാം ജയത്തോടെ ആറുപോയിന്റുമായി അർജന്റീന സി ഗ്രൂപ്പ് ചാംപ്യൻമാരായി. അർജന്റീനയോടു തോറ്റെങ്കിലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ട് സി ഗ്രൂപ്പിലെ രണ്ടാമൻമാരായി പ്രീക്വാർട്ടറിലെത്തി. പോളണ്ടിന് നാലു പോയിന്റുകളാണുള്ളത്. ഗോൾശരാശരിയിൽ പോളണ്ട് മെക്സികോയെ മറികടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News