ഇന്ത്യ-യുഎസ് സൈനികാഭ്യാസം; അതിർത്തി സമാധാന ഉടമ്പടിയുടെ ലംഘനമെന്ന് ചൈന

ഉത്തരാഖണ്ഡിലെ എൽ‌എ‌സിക്ക് സമീപത്തെ ഇന്ത്യ-യുഎസ് സൈനികാഭ്യാസം അതിർത്തി സമാധാനത്തിനുള്ള ഉഭയകക്ഷി കരാറുകളുടെ ലംഘനമെന്ന് ചൈന. ഉത്തരാഖണ്ഡിൽ നിയന്ത്രണരേഖയ്ക്ക് 100 കിലോമീറ്റർ അകലെയാണ് ‘യുദ്ധ് അഭ്യാസ്’ എന്ന പേരിൽ 18-ാമത് ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക പരിശീലനം നടക്കുന്നത്.

ഇന്ത്യ-ചൈന അതിർത്തികരാറിന്റെ സത്തയ്ക്ക് നിരക്കാത്തതാണ് ഇതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ കുറ്റപ്പെടുത്തി. 2004 മുതൽ വർഷം തോറും നടക്കുന്ന ഒരു ഉഭയകക്ഷി പരിശീലന അഭ്യാസമാണ് യുദ്ധ് അഭ്യാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here