ADVERTISEMENT
ലോകകപ്പ് പ്രാഥമിക റൗണ്ട് അവസാന ഘട്ടത്തിലേത്തുമ്പോൾ ഇന്ന് ജർമനിയുടെ വിധി എന്താകും? അതറിയാനുള്ള ആകാംക്ഷയിലാണ് കൽപ്പന്തുകളി ലോകം. കോസ്റ്ററിക്കക്കെതിരെ ജയിച്ചാൽ മാത്രം പോരാ മറ്റ് ടീമുകളുടെ ഫലവും ആശ്രയിച്ചിരിക്കും ജർമനിയുടെ മുന്നോട്ട് പോക്ക്. ജപ്പാനും, മൊറൊക്കോയും ഇന്ന് രണ്ടാം റൗണ്ട് സ്വപ്നം കാണുന്നു.
ജപ്പാനെ നേരിടുന്ന സ്പെയിനിന് സമനില നേടിയാൽ പോലും പ്രീക്വാർട്ടറിലെത്താം. കോസ്റ്റാറിക്കയ്ക്കെതിരായ മത്സരം ജയിച്ചില്ലെങ്കിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. അപ്രതീക്ഷിതമായ പലതിനും ഇന്ന് ഖത്തർ സാക്ഷിയായേക്കും. നിലവിലെ ഗ്രൂപ്പ് ചാമ്പ്യന്മാരാണ് സ്പെയിൻ. ജപ്പാനെതിരായ അവസാന പോര് ജയിച്ചാൽ ആ പട്ടം നിലനിർത്തി പ്രീക്വാർട്ടറിലേക്ക് ഒരുങ്ങാം. സമനില ആയാലും രണ്ടാം സ്ഥാനം ഉറപ്പ്. തോറ്റാൽ കോസ്റ്റാറിക്ക, ജർമനിയെ വീഴ്ത്തുകയാണെങ്കിൽ സ്പെയിന് നാട്ടിലേക്ക് മടങ്ങാം.
അതേസമയം ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ബെൽജിയം ഇന്ന് ക്രൊയേഷ്യയെ നേരിടും. ജയിക്കുന്നവർക്ക് പ്രീക്വാർട്ടറിലേക്ക് മുന്നേറാം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മൊറോക്കൊ – കാനഡയെ നേരിടും. ലോകകപ്പിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം, രണ്ടിലൊരാൾ ഖത്തറിൽ രണ്ടാം റൗണ്ടിലുണ്ടായേക്കില്ല.
നിലവിൽ നാല് പോയിന്റുമായി ക്രൊയേഷ്യയാണ് മുന്നിൽ. മൊറോക്കൊ രണ്ടാമതും ബെൽജിയം മൂന്നാം സ്ഥാനത്തും നിൽക്കുന്നു. മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പിലെ സമവാക്യങ്ങൾ മാറ്റി മറിച്ചത്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.