Milma: മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ; വിലവിവരം ഇങ്ങനെ…

മില്‍മ പാല്‍ വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഓരോ ഇനത്തിനും ലിറ്ററിന് ആറ്‌ രൂപയാണ് കൂടുക. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധന. ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ടോണ്‍ഡ് മില്‍ക്കിന് 52 രൂപയാകും.

46 രൂപയായിരുന്നു പഴയവില. തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില കൂടി. ഇപ്പോഴത്തെ വിലയേക്കാള്‍ അഞ്ച് രൂപ മൂന്ന് പൈസ കൂടുതല്‍ കര്‍ഷകന് ലഭിക്കും. പാലിന്റെ ഗുണനിലവാരം അനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും.

ടോൺഡ് മിൽക്ക് 500മില്ലിലിറ്റർ (ഇളം നീല പായ്ക്കറ്റ് ) – പഴയ വില-22, പുതിയ വില-25

ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് (കടുംനീല)- പഴയ വില-23, പുതിയ വില-26

കൗ മിൽക്ക് (പശുവിൻ പാൽ)-പഴയ വില -25, പുതിയ വില-28

ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് 525 മില്ലിലിറ്റർ (വെള്ള പായ്ക്കറ്റ് ) പഴയത് 25 രൂപ, പുതിയത് 28

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News