മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തുടരാം: ഹൈക്കോടതി

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തുടരാമെന്ന് ഹൈക്കോടതി. പെൻഷൻ തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പേഴ്സണൽ സ്റ്റാഫ് നിയമന രീതി മാറ്റണമെന്ന ആവശ്യവും കോടതി തള്ളി. നിയമനത്തിന് പൊതു വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. പേഴ്സണൽ സ്റ്റാഫിനെ മന്ത്രിമാർ വ്യക്തിപരമായി തെരഞ്ഞെടുക്കുന്നതാണെന്ന വാദം കോടതി അംഗീകരിച്ചു.

Milma: മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ; വിലവിവരം ഇങ്ങനെ…

മില്‍മ പാല്‍ വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഓരോ ഇനത്തിനും ലിറ്ററിന് ആറ്‌ രൂപയാണ് കൂടുക. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധന. ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ടോണ്‍ഡ് മില്‍ക്കിന് 52 രൂപയാകും.

46 രൂപയായിരുന്നു പഴയവില. തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില കൂടി. ഇപ്പോഴത്തെ വിലയേക്കാള്‍ അഞ്ച് രൂപ മൂന്ന് പൈസ കൂടുതല്‍ കര്‍ഷകന് ലഭിക്കും. പാലിന്റെ ഗുണനിലവാരം അനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here