കേരള പൊതുവില്‍പന നികുതി ബില്ലിന്റെ കരടിന് അംഗീകാരം

1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവില്‍പന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റലറികള്‍ക്ക് ഈടാക്കുന്ന 5 ശതമാനം ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാന്‍ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് 4 ശതമാനം വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി.

ധനസഹായം

വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കും.

വടകര പോലീസ് കസ്റ്റഡിയില്‍ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.

സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവര്‍ക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നല്‍കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News