ADVERTISEMENT
കെ കെ മഹേശൻറെ മരണവുമായി തനിക്ക് ബന്ധമില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏത് അന്വേഷണവും നേരിടാൻ തയാറെണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മഹേശന്റെ കേസിൽ പ്രതിയാക്കി യോഗം തെരഞ്ഞെടുപ്പിൽ തന്നെയും തുഷാറിനെയും ഒഴിവാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയാണ് ലക്ഷ്യമെന്നും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശനെ 2020 ജൂലൈ 24നാണ് കണിച്ചുകുളങ്ങരയിലെ ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സംസ്ഥാന കോ- ഓർഡിനേറ്റർ കൂടിയായ മഹേശനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്‌തിരുന്നു. അതിന്റെ അടുത്ത ദിവസം ഓഫീസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ചുവരിൽ ഒട്ടിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പും ഏതാനും കത്തുകളും പൊലീസിന് ലഭിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.