ട്വിറ്റര്‍ മസ്‌കിന്റെ കൈയില്‍ സുരക്ഷിതമല്ല; ആഞ്ഞടിച്ച് ട്വിറ്ററിന്റെ മുന്‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി

ട്വിറ്ററിന്റെ മേധാവി എലോണ്‍ മസ്‌കിനെതിരെ ട്വിറ്ററിന്റെ മുന്‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി യോയല്‍ റോത്ത്. കമ്പനിയില്‍ നിന്ന് രാജിവെച്ചതിന് ശേഷമുള്ള റോത്തിന്റെ ആദ്യ അഭിമുഖത്തിലാണ് യോയല്‍ റോത്ത് എലോണ്‍ മസ്‌കിന്റെ കൈയ്യില്‍ ട്വിറ്റര്‍ സുരക്ഷിതമല്ലെന്ന് വ്യക്തമാക്കിയത്.

ട്വിറ്ററിലെ പുതിയ തൊഴില്‍ സംസ്‌കാരം സ്വീകരിക്കാന്‍ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിന് ജീവനക്കാര്‍ കഴിഞ്ഞ ദിവസം കമ്പനിയ്ക്ക് രാജിക്കത്ത് നല്‍കിയതിന് പിന്നാലെയയാണ് യോയല്‍ റോത്ത് പ്രതികരണവുമായി രംഗത്തെത്തിയത്. ബ്ലൂ ടിക്ക് സംബന്ധിച്ച തീരുമാനത്തെയും റോത്ത് വിമര്‍ശിച്ചു.

 കഴിഞ്ഞ ദിവസം നൈറ്റ് ഫൗണ്ടേഷന്‍ കോണ്‍ഫറന്‍സിലെ അഭിമുഖത്തില്‍ വെച്ച് ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മറുപടിയായാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.മസ്‌ക് ഏകപക്ഷീയമായി എല്ലാം ചെയ്യാന്‍ തുടങ്ങിയത് രാജി കാര്യങ്ങളിലൊന്നാണെന്ന് റോത്ത് പറഞ്ഞു.

റോത്തിന്റെ രാജി പരസ്യദാതാക്കളെ കൂടുതല്‍ വലച്ചിട്ടുണ്ടെന്നാണ് സൂചന. കമ്പനിക്ക് സുരക്ഷാ ജോലികള്‍ ചെയ്യാന്‍ വേണ്ടത്ര സ്റ്റാഫുകള്‍ ഇല്ല. ചില നടപടികളിലൂടെ ട്വിറ്ററിന്റെ സുരക്ഷ മെച്ചപ്പെട്ടുവെന്ന് മസ്‌ക് കമ്പനി ഏറ്റെടുത്തതിന് ശേഷം റോത്ത് ട്വീറ്റ് ചെയ്തിരുന്നു. മസ്‌ക് പകുതി ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം പരസ്യദാതാക്കളില്‍ പലരും ട്വിറ്ററില്‍ നിന്ന് പിന്മാറി.

2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ മകനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ന്യൂയോര്‍ക്ക് പോസ്റ്റ് ലേഖനത്തിന്റെ പ്രചരണത്തില്‍ പിഴവ് സംഭവിച്ചതായും റോത്ത് പറഞ്ഞു.

Twitter: പറ്റില്ലെങ്കില്‍ കളഞ്ഞിട്ട് പോകണമെന്ന് മസ്‌ക്; ട്വിറ്ററിന് ഇനി ആശങ്കയുടെ ദിനങ്ങള്‍

ട്വിറ്റര്‍(Twitter) ജീവനക്കാര്‍ക്ക് ഇനി കടുത്ത ആശങ്കയുടെ ദിനങ്ങളായിരിക്കും വരാന്‍ പോകുന്നത്. നിബന്ധനകള്‍ രൂക്ഷമാക്കിക്കൊണ്ടുള്ളതാണ് ഇലോണ്‍ മസ്‌കിന്റെ(Elon Musk) നടപടികള്‍ ഓരോന്നും. ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണം. പഴയതുപോലെ അല്ല സൗജന്യ ഭക്ഷണം ഉണ്ടാവില്ല, വര്‍ക്ക് ഫ്രം ഹോമും അവസാനിപ്പിക്കുകയാണ്. ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച കമ്പനി മേധാവി ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പണം കൂടുതല്‍ ഉണ്ടാക്കണം. അല്ലെങ്കില്‍ ട്വിറ്റര്‍ പാപ്പരാവുന്ന അവസ്ഥയിലെത്തുമെന്നും മസ്‌ക് പറഞ്ഞു.

ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പറഞ്ഞതുപോലെ ജോലി ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ രാജി വെച്ചിട്ട് പോകണമെന്നും മസ്‌ക് ആവശ്യപ്പെട്ടു. മസ്‌കിന്റെ പുതിയ നേതൃസംഘത്തിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്‌നര്‍, യോയെല്‍ റോത്ത്, സെയില്‍സ് ടീമിന്റെ ചുമതലയുണ്ടായിരുന്ന റോബിന്‍ വീലര്‍ എന്നിവര്‍ രാജിവെച്ചു എന്നാണ് കഴിഞ്ഞ ദിവസം പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 50 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത് ചര്‍ച്ചയായിരുന്നു. കൂട്ടപിരിച്ചുവിടലിലൂടെയും ചെലവു ചുരുക്കിയും പുതിയ വരുമാനം കണ്ടെത്തിയും ട്വിറ്റര്‍ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കങ്ങള്‍. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ചീഫ് എക്സിക്യുട്ടിവ് ഓഫിസറായ മസ്‌ക് 4400 കോടി രൂപക്കാണ് ട്വിറ്റര്‍ വാങ്ങിയത്.

ഇതിന് പിന്നാലെ വെരിഫൈഡ് മെമ്പര്‍ഷിപ്പിന് പ്രതിമാസം എട്ടുഡോളര്‍ ഫീസായി ഈടാക്കണമെന്ന നീക്കവുമായി കൂടി മസ്‌ക് രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ട്വീറ്ററിന്റെ നിലവിലെ അവസ്ഥയില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്റെ സ്ഥാപകന്‍ ജാക്ക് ഡോര്‍സി എത്തിയിരുന്നു. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.

ടെക് ലോകം ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ നടന്നതെന്ന് റിപ്പോര്‍ട്ട്. നിരവധി പരസ്യദാതാക്കള്‍ പിന്മാറിയത് ട്വീറ്ററിനെ നഷ്ടത്തിലാക്കിയെന്നാണ് മസ്‌ക് പറയുന്നത്കണ്ടന്റ് മോഡറേഷന്‍ പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യവകാശ സംഘടനകള്‍ പരസ്യ ദാതാക്കളില്‍ സമ്മര്‍ദം പുലര്‍ത്തിയെന്നാണ് മസ്‌ക് പറയുന്നത്. പരസ്യക്കാര്‍ പിന്‍വലിഞ്ഞതിനെ തുടര്ന്ന് വലിയ രീതിയിലുള്ള വരുമാന നഷ്ടമാണ് കമ്പനി നേരിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News