ADVERTISEMENT
തെലങ്കാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന 3 പ്രതികൾക്ക് ജാമ്യം. രാമചന്ദ്ര ഭാരതി,നന്ദകുമാർ,സിംഹയാജലു എന്നിവർക്ക് തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ടിആർഎസ് എംഎൽഎ മാരെ ബിജെപിയിൽ എത്തിക്കാനായി കോഴ നൽകാൻ ശ്രമിച്ചതിന് മൂന്നു പേരെയും കയ്യോടെ പിടികൂടുകയായിരുന്നു. ബിജെപി സംഘടന സെക്രട്ടറി ബി എൽ സന്തോഷ്,തുഷാർ വെള്ളാപ്പള്ളി എന്നിവരെ അന്വേഷണ സംഘം പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് നിർദേശിച്ചു. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തുഷാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.