
ഗുജറാത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 25 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതേസമയം ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതാണ് കുറവ് പോളിങ് രേഖപ്പെടുത്താന്‍ കാരണമെന്ന് ആംആദ്മി ആരോപിച്ചു.
എട്ടു മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തരക്കേടില്ലാത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തുടക്കില്‍ പോളിങ് മന്ദഗതിയിലായിരുന്നു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ജാംനഗര്‍ സ്ഥാനാര്‍ഥിയും ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജ, കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ, കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനി എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റതിനെതിരെയും തൊഴിലില്ലായ്മക്കെതിരെയും ജനങ്ങളിന്ന് മറുപടി നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ പരാമര്‍ശം.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് നാടിന്റെ വികസനമാണെന്നും അത് ബിജെപി സംസ്ഥാനത്ത് നടപ്പാക്കുന്നത് കൊണ്ട് വോട്ടര്‍മാര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത് റെക്കോര്‍ഡ് മാര്‍ജിനില്‍ വിജയിക്കുമെനാണ് ബിജെപി നേതൃത്വങ്ങള്‍ അവകാശപ്പെടുന്നത്. അതേസമയം പോളിങ്ങില്‍ നേരിട്ട കുറവ് ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതാണെന്ന് ആം ആദ്മി ആരോപിച്ചു. സംസ്ഥാനത്തെ പാചക വാതക വിലക്കയറ്റത്തിനെതിരെ സൈക്കിളില്‍ ഗ്യാസ് സിലിണ്ടറുമായാണ് കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനി വോട്ടിങ്ങിന് എത്തിയത്. 19 ജില്ലകളിലായി 89 സീറ്റുകളിലേക്ക് 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here