ത്രിപുരയിലെ ബിജെപി അതിക്രമങ്ങളെ അപലപിച്ച് സിപിഐഎം പിബി

നവംബര്‍ 30ന് ത്രിപുരയിലെ ചാരിലത്തില്‍ സിപിഐ എം നേതാക്കള്‍ക്കും കേഡര്‍മാര്‍ക്കും നേരെ നടന്ന ഭീകരമായ ആക്രമണത്തില്‍ പാര്‍ട്ടി അംഗം ഷാഹിദ് മിയ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു.

സെപാഹിജാല ജില്ലയിലെ ചാരിലാമില്‍ കഴിഞ്ഞ നാലര വര്‍ഷമായി അടച്ചുപൂട്ടിയ ലോക്കല്‍ കമ്മിറ്റി ഓഫീസ് വീണ്ടും തുറക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോയ സമയത്താണ് ബിജെപി ഗുണ്ടകളുടെ അക്രമാസക്തമായ ആക്രമണം ഉണ്ടായത്. ബിജെപി ഗുണ്ടകളുടെ ഈ ക്രൂരമായ ആക്രമണത്തില്‍, ഷാഹിദ് മിയ കൊല്ലപ്പെടുക മാത്രമല്ല, മുതിര്‍ന്ന നേതാവ് ഭാനു ലാല്‍ സാഹ, എംഎല്‍എയും മുന്‍ ധനമന്ത്രിയും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

2018 ഫെബ്രുവരിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ സിപിഐ എമ്മിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനോ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അനുവാദമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ഭരണ-പോലീസിന്റെ ഒത്താശയോടെ രാഷ്ട്രീയ എതിരാളികളെ ഭീതിയിലാഴ്ത്തി ഭരണം തുടരുകയാണ്.

കൊലപാതകത്തിനും അക്രമത്തിനും ഉത്തരവാദികളായ പ്രതികളെ പിടികൂടാനും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ത്രിപുരയില്‍ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും പൂര്‍ണമായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News