ADVERTISEMENT
നർത്തകിയും ചലച്ചിത്ര താരവുമായ നവ്യാ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നൃത്ത വിദ്യാലയം വരുന്നു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്ക്കൂൾ ഓഫ് പെർഫോമിങ് ആർട്ട്സ് ശനിയാഴ്ച പ്രവർത്തനം തുടങ്ങും.
ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദ് വിദ്യാലയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് നവ്യാ നായർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം പ്രിയദർശിനി ഗോവിന്ദിൻ്റെ നേതൃത്വത്തിൽ ദ്വിദിന ശില്പശാലയ്ക്കും തുടക്കമാകുമെന്നും നവ്യാ നായർ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.