നഗര മധ്യത്തിൽ വിദ്യാർഥിനിയെയും സുഹൃത്തിനെയും സദാചാര ഗുണ്ടകൾ ക്രൂരമായി അക്രമിച്ച സംഭവത്തിൽ തലമുടി മുറിച്ച് പ്രതിഷേധിച്ച് കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാർഥിനികൾ. രണ്ടാംവർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി അഞ്ജന കാതറിനാണ് ആദ്യം മുടിമുറിച്ചത്. പിന്നീട് രണ്ട് സഹപാഠികളും പ്രതിഷേധത്തിൽ പങ്കുചേർന്നു.
മുറിച്ച മുടി ഗ്രേറ്റ് ഹാളിന്റെ വരാന്തയിൽ തൂക്കി. ഗുണ്ടാ ആക്രമണത്തിനെതിരെ ബിരുദ വിദ്യാർഥികൾ പോസ്റ്റർ തയ്യാറാക്കുകയും കൂട്ടമായി ഒപ്പ് വയ്‌ക്കുകയും ചെയ്തു. വൈകിട്ട് മുഴുവൻ വിദ്യാർഥികളും പ്രതിഷേധവുമായി ക്യാമ്പസിൽ അണിനിരന്നു. എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ കോളജിനുചുറ്റും മനുഷ്യമതിൽ തീർത്തു.
വൈകിട്ടോടെ കൂടുതൽ വിദ്യാർഥികൾ തലമുടി മുറിക്കുകയും അഞ്ജനയുടെ മുടിക്കൊപ്പം ചേർത്തുവെയ്‌ക്കുകയും ചെയ്‌തു. തിങ്കളാഴ്ച രാത്രി തിരുനക്കരയിലെ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥിനിയെയും സുഹൃത്തിനെയും ലൈംഗിക ചുവയോടെ സംസാരിച്ചശേഷം മൂന്നംഗസംഘം ക്രൂരമായി മർദിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here