ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവതി ലൈവ് ചെയ്യുന്നതിനിടെ യുവാവിന്റെ അതിക്രമം; വൈറലായി ദൃശ്യങ്ങള്‍

ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുട്യൂബറായ യുവതി ലൈവ് ചെയ്യുന്നതിനിടെ യുവാവിന്റെ അതിക്രമം. ലൈവ് ചെയ്യുന്നതിനിടെ യുവതിയോട് ലിഫ്റ്റ് ചോദിച്ചാണ് യുവാവ് സമീപിച്ചത്. പ്രതിഷേധിച്ചിട്ടും പിന്‍മാറാതെ യുവതിയുടെ കൈയില്‍ കയറി പിടിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് അവരെ വലിച്ച് കൊണ്ടു പോകാനും ശ്രമിക്കുകയായിരുന്നു

മുംബൈയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. നിരവധി പേര്‍ നോക്കി നില്‍ക്കേയാണ് യുവാവിന്റെ പരാക്രമം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മ്യോചി എന്നാണ് യുവതിയുടെ പേര്. ഇവര്‍ തെരുവില്‍ വച്ച് ലൈവ് ചെയ്യുന്നതിനിടെ ഒരു യുവാവ് അവരുടെ സമീപത്തേക്ക് വരികയും കൈയില്‍ കയറി പിടിക്കുന്നതും.

യുവതി റോഡിലൂടെ ക്യാമറ ഓണാക്കി തന്നെ കാര്യങ്ങള്‍ വിവരിച്ച് മുന്നോട്ടു പോകുന്നുണ്ട്. അതിനിടെ മറ്റൊരാളെ ബൈക്കിന് പിന്നിലിരുത്തി അതേ യുവാവ് യുവതിയുടെ പിന്നാലെ വന്ന് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. തന്റെ വീട് ഇവിടെ അടുത്താണെന്നു പറഞ്ഞാണ് യുവതി യുവാവിനെ ഒഴിവാക്കുന്നത്.

യുവാവിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും പരക്കെ ഉയര്‍ന്നിരുന്നു. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഖാര്‍ മേഖലയില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. ആയിരക്കണക്കിന് പേര്‍ വീഡിയോ വഴിയും ദൃശ്യങ്ങള്‍ തത്സമയം കാണുന്നുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News