ADVERTISEMENT
ത്രിപുരയിൽ സി പി ഐ എം പ്രവർത്തകർക്ക് നേരെ ബി ജെ പി ആക്രമണം.ബിജെപി അതിക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു .എം എൽ എ ഭാനു ലാൽ സാഹ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.ബി ജെപി ആക്രമണത്തിന് ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ.
ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിപിഐഎം പ്രവർത്തക്ക് നേർക്ക് ബിജെപി അക്രമം അഴിച്ചു വിട്ടത് .ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സിപിഎം പ്രാദേശിക നേതാവ് സാഹിദ് മിയ കൊല്ലപ്പെട്ടു. സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഭാനുലാല്‍ സാഹയ്ക്ക് ഉള്‍പ്പെടെ 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2018 ല്‍ ബിജെപി അധികാരത്തില്‍ വന്നയുടന്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സിപിഎമ്മിന്റെ ഓഫിസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തുറക്കാന്‍ ഒത്തുകൂടിയപ്പോഴാണ് സംഭവം നടന്നതെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. പോലിസിന്റെ അനുമതിയോടെയാണ് പ്രവര്‍ത്തകര്‍ അവിടെ ഒത്തുകൂടിയത് .
സംഭവത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ ശക്തമായ അപലപിച്ചു. 2018 ഫെബ്രുവരിയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത് മുതൽ സിപിഐ എമ്മിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനോ ഓഫീസുകൾ പ്രവർത്തിപ്പിക്കാനോ സാധാരണ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താനോ അനുവാദമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ഭരണ-പോലീസിന്റെ ഒത്താശയോടെ രാഷ്ട്രീയ എതിരാളികളെ ഭീതിയിലാഴ്ത്തി ഭരണം തുടരുകയാണ് എന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആരോപിച്ചു.ഇതിനുത്തരവാദികൾക്കെ തിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു . അതെ സമയം ബി ജെപി അക്രമത്തിനെതിരെ ഇന്ന് ത്രിപുരയിൽ സി പി ഐ എം പ്രതിഷേധം സംഘടിപ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.