കോടതിയലക്ഷ്യ ഹർജിയിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറോടും രജിസ്ട്രാറോടും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം .
കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് യൂണിവേഴ്സിറ്റിയിൽ അഫിലിയേഷൻ നൽകണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാനാണ് ഉത്തരവ് .രജിസ്ട്രാർ പ്രൊഫ ജോബി കെ ജോസ്,വി.സി പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ എന്നിവരോട് ഡിസംബർ ഒൻപതിന് കോടതിയിൽ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാനാണ് നിർദേശം.
കോളേജിന് അഫിലിയേഷൻ നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് ട്രസ്റ്റ് മാനേജ്മെൻ്റ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരുന്നു.ഇത് പരിഗണിച്ചാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഇരുവരോടും നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ ഉത്തരവിട്ടത് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here