ADVERTISEMENT
അഭ്യാസപ്രകടനത്തിന് പ്രായം വെറും നമ്പറാണെന്ന് തെളിയിക്കുകയാണ് ഒരു വയോധികന്‍. സൈക്കിളില്‍ അഭ്യാസ പ്രകടനം നടത്തുന്ന വയോധികന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
റോഡിന്റെ നടുവിലൂടെ കൈ രണ്ടുംവിട്ടും മറ്റും വയോധികന്‍ സൈക്കിള്‍ ചവിട്ടി അഭ്യാസ പ്രകടനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. മഴയുള്ള സമയത്താണ് വയോധികന്റെ അഭ്യാസ പ്രകടനം.
കൈ രണ്ടുംവിട്ട് സൈക്കിള്‍ ചവിട്ടുന്നത് കണ്ടാല്‍ ആരായാലും ഒരുനിമിഷം അമ്പരന്ന് പോകും. റോഡിലൂടെ തന്നെ പോയ മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. ഓരോ നിമിഷവും ആസ്വദിക്കുക എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.