മത്സര ടിക്കറ്റില്ലാതെ ഫുട്ബോൾ ആരാധകർക്ക് ഖത്തറിൽ പ്രവേശിക്കാം; എങ്ങനെയെന്നത് ഇതാ

മത്സര ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഡിസംബര്‍ രണ്ട് മുതല്‍ ഖത്തറിലേക്ക് ആരാധകർക്ക് പ്രവേശിക്കാന്‍ അനുമതി.ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചത്. മത്സര ടിക്കറ്റ് ഇല്ലാത്ത ആരാധകര്‍ക്ക് ഹയ്യ കാര്‍ഡ്, ബുക്ക് ചെയ്ത ഹോട്ടല്‍ റിസര്‍വേഷന്‍, 500 ഖത്തര്‍ റിയാല്‍ ഫീസ് എന്നിവ നല്‍കി ഖത്തറില്‍ പ്രവേശിക്കാവുന്നതാണ്.

ഹയ്യ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഹയ്യ പ്ലാറ്റ്ഫോമില്‍ നിന്ന് കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. qatar2022.qa/book- വഴി നിങ്ങള്‍ക്ക് അനുയോജ്യമായ ഹോട്ടല്‍ റിസര്‍വേഷന്‍ ചെയ്യാവുന്നതാണ്. ഇതിന് പുറമെ,12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്ക് 500 ക്യൂആര്‍ പ്രവേശന ഫീസായി നല്‍കണം. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് നിരക്ക് ഈടാക്കില്ല.

അതേസമയം, ഇതുവഴി ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ഫുട്‌ബോള്‍ അന്തരീക്ഷം ആസ്വദിക്കാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News