ADVERTISEMENT
ആശുപത്രികൾക്ക് നേരെ ആക്രമണമുണ്ടായാൽ ഒരു മണിക്കൂറിനകം FIR രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി. സർക്കാർ സുരക്ഷ ഉറപ്പാക്കണം.ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിർദേശം നല്‍കി.
സ്വകാര്യ ആശുപത്രി അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി നിർദേശം.ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തി.
ഇത്തരത്തില്‍ 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി പറഞ്ഞു.വനിതാ ഡോക്ടര്‍മാര്‍ക്കു നേരെ ലൈംഗികാതിക്രമങ്ങള്‍ വരെ നടക്കുന്നുണ്ട്.ആശുപത്രികളില്‍ പോലീസ് എയിഡ് പോസ്റ്റില്ലേയെന്നും കോടതി ആരാഞ്ഞു.കേസ് രണ്ടാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.