‘കോവിഡ് പരത്തിയ ശേഷം മാപ്പു പറഞ്ഞിട്ട് എന്തു കാര്യം?’; അബ്ദുറഹ്മാന് എതിരായ പരാമര്‍ശത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്

ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാനെതിരായ വിവാദപരാമര്‍ശ കേസില്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിന് മറുപടിയുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പറയാനുള്ളതെല്ലാം പറഞ്ഞ ശേഷം മാപ്പു പറഞ്ഞിട്ട് എന്തു കാര്യമെന്ന് റിയാസ് ചോദിച്ചു.

മുസ്ലിം സമം തീവ്രവാദി എന്ന ആശയം പ്രചരിപ്പിക്കുന്നത് സംഘപരിവാര്‍ ആണ്. ഒരു ആശയപരിസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുറഹ്മാന് എതിരായ പരാമര്‍ശം. അതു ചെയ്തതിനു ശേഷം മാപ്പു പറഞ്ഞിട്ട് എന്തു കാര്യം? കോവിഡ് ഉള്ളയാള്‍ പുറത്തിറങ്ങരുതെന്നാണ് പ്രോട്ടോകോള്‍. അതു ലംഘിച്ച് പുറത്തിറങ്ങി കോവിഡ് പരത്തിയ ശേഷം മാപ്പു പറഞ്ഞിട്ടു കാര്യമുണ്ടോയെന്നു റിയാസ് ചോദിച്ചു.

കേരളത്തില്‍ ഇതു വിലപ്പോവില്ലെന്നു തിരിച്ചറിഞ്ഞാണ് ഫാദര്‍ മാപ്പു പറഞ്ഞതെന്നും റിയാസ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

അതേസമയം, ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് മാപ്പ് പറഞ്ഞത് ഇത് കേരളമാണെന്ന തിരിച്ചറിവിലാണെന്നും ഭാവിയിൽ ഇത്തരം വൃത്തികേടുകൾ പറയാത്ത തരത്തിൽ ഈ മണ്ണിനെ മാറ്റിയെടുക്കണമെന്നും അബ്ദുറഹ്മാൻ എന്ന പേരിന് എന്താണ് കുഴപ്പം… പ്രതികരിക്കേണ്ട പലരും പ്രതികരിച്ചില്ലെന്നത്അ ത്ഭുതപ്പെടുത്തുകയാണെന്നും മുസ്ലീം മതം തീവ്രവാദം എന്ന ആശയപ്രചരണം ഏറ്റുപിടിക്കാനാണ് ഈ വിഷം തുപ്പിയതെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here