ADVERTISEMENT
വൈകിട്ട് രുചിയൂറും തൈര് വട സാപ്പിട്ടാലോ ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു റെസിപ്പിയാണ് തൈര് വട.
ചേരുവകള്‍
ഉഴുന്ന് പരിപ്പ് – 1 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് – 1 ടീസ്പൂണ്‍
സോഡാപൊടി – ¼ ടീസ്പൂണ്‍
കട്ടതൈര്‍ – 3 ½ കപ്പ്
പഞ്ചസാര – 1 കപ്പ്
കടുക് – 1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് – 1 ടീസ്പൂണ്‍
കാരറ്റ് ചീകിയത് – ¼ കപ്പ്
എണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
വറ്റല്‍ മുളക് – 4 എണ്ണം
തയ്യാറാക്കുന്ന വിധം
രണ്ട് മണിക്കൂര്‍ കുതിര്‍ത്ത ഉഴുന്നുപരിപ്പ് കട്ടിയായും നേര്‍മ്മയായും ഉപ്പും ഇഞ്ചിയും ചേര്‍ത്ത് അരച്ചെടുക്കണം. ഇതില്‍ സോഡാപൊടി ചേര്‍ത്ത് ഉരുട്ടിയോ ചെറുതായി പ്രസ് ചെയ്തോ തിളച്ച എണ്ണയില്‍ വറുത്തുകോരുക. തൈരും പഞ്ചസാരയും ഒന്നിച്ച് നല്ലതുപോലെ ഉഴച്ചെടുക്കുക. ഈ മിശ്രതത്തി വറുത്ത വടകള്‍ മുക്കിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, വറ്റല്‍ മുളക്, കറിവേപ്പില ഇവയിട്ട് താളിച്ച് തൈരില്‍ മുക്കിവച്ച വടയിലേക്ക് ഒഴിക്കുക. ചീകിയ കാരറ്റും പച്ചമുളക് അരിഞ്ഞതും കൊണ്ടലങ്കരിച്ച് ഫ്രിഡ്ജില്‍ കുറച്ചുനേരം വച്ച് ഉപയോഗിക്കാവുന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.