Mahe: മദ്യപിച്ച് റോഡില്‍ കിടന്ന് പരാക്രമം; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

മാഹിയില്‍ മദ്യപിച്ച് റോഡില്‍ പരാക്രമം കാട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.വടക്കുമ്പാട് കൂളി ബസാര്‍ സ്വദേശിനി റസീനയെയാണ് പന്തക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കുകയും ചോദ്യം ചെയ്തവരെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.

ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു.മദ്യ ലഹരിയില്‍ വാഹനമോടിച്ച യുവതി സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളെ ഇടിച്ച് തെറിപ്പിച്ചു.ഇത് ചോദ്യം ചെയ്ത നാട്ടുകാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.വിവരമറിഞ്ഞെത്തിയ പോലീസിനെയും വെറുതെ വിട്ടില്ല

ഏറെ പണിപ്പെട്ടാണ് യുവതിയെ പോലീസ് പന്തക്കല്‍ സ്റ്റേഷനിലേക്ക് മാറ്റിയത്.വൈദ്യ പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തി.തുടര്‍ന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനും നാട്ടുകാരെ കയ്യേറ്റം ചെയ്തതിനും കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here