പത്തിവിരിച്ച് കൊത്താനായി പാഞ്ഞടുത്ത് ഉഗ്രവിഷമുള്ള പാമ്പ്; പാമ്പുപിടുത്തക്കാരന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഓസ്‌ട്രേലിയയിലെ ബുണ്ടാബര്‍ഗിലുള്ള ജെയ്ക് സ്റ്റിന്‍സണ്‍ എന്ന പാമ്പുപിടുത്തക്കാരന് ജീവന്‍ തിരിച്ചു കിട്ടിയത് തല നാരിഴയ്ക്ക്. പാമ്പിനെ പിടിക്കുന്നതിനിടയിലാണ് പാമ്പ് പാമ്പ്പിടുത്തക്കാരനെതിരെ തിരിഞ്ഞത്. ഉഗ്ര വിഷമുള്ള ഈസ്റ്റേണ്‍ ബ്രൗണ്‍ വിഭാഗത്തില്‍പ്പെട്ട പാമ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയിലുള്ളത്.

പാമ്പ് ജെയ്ക്കിനു നേരെ പാഞ്ഞു വരുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. ജെയ്ക് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. അപ്രതീക്ഷിതമായി പാമ്പ് തനിക്കു നേരെ പാഞ്ഞടുത്തെങ്കിലും മനഃസാന്നിധ്യം കൈവിടാതെ ജെയ്ക് സാവധാനത്തില്‍ പിന്നോട്ട് നീങ്ങുകയായിരുന്നു.

പെട്ടെന്ന് പ്രകോപിതരാവുന്ന ഇനമാണ് ഈസ്റ്റേണ്‍ ബ്രൗണ്‍ പാമ്പുകള്‍. ഈസ്റ്റേണ്‍ ബ്രൗണ്‍ പാമ്പുകളുടെ വിഷം ശരീരത്തില്‍ പ്രവേശിച്ചാല്‍ രക്തം വേഗത്തില്‍ കട്ട പിടിക്കുകയാണു ചെയ്യുന്നത്.

കടിയേറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയും ചെയ്യും. ധാരാളം പാമ്പുകളെ മുന്‍പ് പിടികൂടിയിട്ടുണ്ടെങ്കിലും ഇത്തരമൊരനുഭവം ഇതാദ്യമായിരുന്നു. പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അത് പലതവണ വഴുതി മാറി പോയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here