‘കശ്മീര്‍ ഫയല്‍സി’നെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് ജൂറി അധ്യക്ഷന്‍

ദ് കശ്മീര്‍ ഫയല്‍സ് സിനിമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി മേധാവിയും ഇസ്രയേല്‍ ചലച്ചിത്രകാരനുമായ നാദവ് ലപീദ് ഖേദം പ്രകടിപ്പിച്ചു. ആരെയും അപമാനിക്കുകയായിരുന്നില്ല തന്‍റെ ഉദ്ദേശം. ദുരിതം അനുഭവിച്ചവരോ, അവരുടെ ബന്ധുക്കളോ ആയിരുന്നില്ല ലക്ഷ്യം. അങ്ങിനെയാണ് കരുതിയതെങ്കില്‍ ക്ഷമ ചോദിക്കുന്നു. മുഴുവന്‍ ജൂറിക്കും വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും വാര്‍ത്താ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിൽ‍ നാദവ് ലപീദ് പറഞ്ഞു.

അതേസമയം, 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവും ആധാരമാക്കി നിര്‍മിച്ച ദ് കശ്മീര്‍ ഫയല്‍സ് സംസ്ക്കാരശൂന്യമായ സിനിമയാണെന്നും ചലച്ചിത്രമേളയില്‍ ഉള്‍പ്പെട്ടത് ഞെട്ടിച്ചുവെന്നുമാണ് നാദവ് ലപീദ് നേരത്തെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News