ADVERTISEMENT
എറണാകുളം സെന്‍റ് മേരിസ് കത്തീഡ്രൽ ബസലിക്കയ്ക്ക് മുന്നിൽ വൈദികരുടെ പ്രതിഷേധം. പള്ളി തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടത്തിയത്. സിറോ മലബാർ സഭയിലെ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് പള്ളി അടച്ചുപൂട്ടിയത്.
എകീകൃത കുർബാന തർക്കത്തിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് എറണാകുളം സെൻറ് മേരീസ് ബസിലിക്ക പള്ളി പോലിസ് 4 ദിവസങ്ങൾക്ക് മുൻപ് പൂട്ടിയത്. ഉന്നത പദവിയുള്ള ദേവാലയം കൂടിയാലോചനകൾ ഇല്ലാതെ പോലീസ് അടച്ചുപൂട്ടി എന്നാണ് വൈദികരുടെ ആരോപണം. ഇതിന് പിന്നിൽ മേജര്‍ ആർച്ച് ബിഷപ്പിന്‍റെയടക്കം ഗൂഢാലോചനയുണ്ടെന്നും വൈദികർ പറയുന്നു.
ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കഴിഞ്ഞ ദിവസം ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞിരുന്നു. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ഈ സാഹചര്യത്തിലായിരുന്നു ക്രമസമാധാനാ പ്രശ്നം കണക്കിലെടുത്ത് പൊലീസ് പളളി പൂട്ടിയത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ആയിരിക്കും പള്ളി തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.