നടന്‍ ജയറാമിന്റെ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതാണ് ജയറാമും ഭാര്യ പാര്‍വതിയും മകള്‍ മാളവികയും.
ഇവര്‍ ഭക്ഷണത്തിനായി കാത്തിരിക്കവേ ഹോട്ടല്‍ ജീവനക്കാരന്‍ ഇവര്‍ ഇരിക്കുന്നതിന് കുറച്ച് അകലെയായി നിന്ന് ‘മണി പസിക്കിത് മണി’ എന്ന് രണ്ട് വട്ടം പറയുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ആദ്യം ഇത് കേട്ട് അമ്പരന്ന് നോക്കുന്ന ജയറാമിനെ വീഡിയോയില്‍ കാണാം. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ജയറാം ചിരിക്കുന്നതും പാര്‍വതി പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. കാളിദാസ് ജയറാമാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
നടി തൃഷ ഉള്‍പ്പടെയുള്ളവര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.മണിരത്നം സംവിധാനം ചെയ്ത പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ നടന്‍ ജയറാമിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ കൂടെ അഭിനയിച്ച ചില നടന്മാരെ ജയറാം മിമിക്രിയിലൂടെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ നടന്‍ പ്രഭുവിനെ അവതരിപ്പിച്ചതാണ് ചടങ്ങിനിടെ ഏറെ കൈയടി നേടിയ രംഗം. ‘മണി പസിക്കിത് മണി’ എന്ന ഡയലോഗ് ജയറാമിന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗായി മാറിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
View this post on Instagram
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.