ADVERTISEMENT
വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണം നിർത്തിവെക്കുന്നത് പ്രയോഗികമല്ല. സർക്കാർ അത് ഉദ്ദേശിക്കുന്നില്ലെന്നും നാടിന് ആവശ്യമുള്ള പദ്ധതികൾ ഏതെങ്കിലും കോണിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കില്ല…നാടിനോട് ഭാവിയിൽ താല്പര്യമുള്ള എല്ലാവരും സഹകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി ഉപേക്ഷിക്കില്ല എന്നത് വ്യക്തമാക്കിയതാണ്…പദ്ധതിയുടെ ഭാഗമായിതീരശോഷണം ഉണ്ടായിട്ടില്ലായെന്നും തീരശോഷണത്തെ കുറിച്ച് വിദഗ്ദ്ധ സമിതിയെ കൊണ്ട് പരിശോധിക്കമെന്ന് വ്യക്തമാക്കിയിരുന്നു…സർക്കാരിനെ ഇക്കാര്യത്തിൽ വേറൊന്നും ചെയ്യാനില്ലായെന്നും നിഷിപ്ത താൽപര്യക്കാർ ഒന്നിച്ച് കൂടി വികസനം തടയാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞത് ഉയർന്നത് 7 ആവശ്യങ്ങളായിരുന്നു അതിൽ 6 എണ്ണം മന്ത്രിസഭാ ഉപസമിതി അംഗീകരിച്ചു…പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിൻ്റെ വിശ്വസ്തത നഷ്ടമാക്കുമെന്നും രാഷ്ട്രീയ ഭിന്നതകൾ ഉണ്ടാകാം എന്നാൽ ഒരു സർക്കാർ തുടങ്ങിയ പദ്ധതി തുടർന്ന് വരുന്ന സർക്കാർ ഉപേക്ഷിച്ചാൽ നിക്ഷേപകർ വരില്ലായെന്നും ഏതു വേഷത്തിൽ വന്നാലും സർക്കാരിനെ വിരട്ടാം എന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.